Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാൻ, പാകിസ്‌താൻ,അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ചരക്ക് സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം

ഇറാൻ, പാകിസ്‌താൻ,അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ചരക്ക് സ്വീകരിക്കില്ലെന്ന് അദാനി തുറമുഖം
, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (19:47 IST)
ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതും ഈ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായ കാർഗോ അദാനി ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു പോർട്ടുകളിലും സ്വീകരിക്കില്ലെന്ന് കമ്പനി.
 
ഗുജറാത്തിലെ മുന്ദ്ര പോർട്ടിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ പുതിയ തീരുമാനം എത്തിയിരിക്കുന്നത്.സെപ്‌റ്റംബർ 13നാണ് 20,000 കോടി രൂപ വിലവരുന്ന 3,000 കിലോഗ്രാം ഹെറോയിൻ ഗുജറാ‌ത്തിലെ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള മുന്ദ്ര പോർട്ടിൽ നിന്നും പിടികൂടുന്നത്. അഫ്‌ഗാനിൽ നിന്നാണ് ഈ കണ്ടൈനർ വന്നത് എന്നാണ് കണ്ടെത്തിയിരുന്നത്.

സംഭവത്തിൽഅഫ്ഗാനിസ്താൻ, ഉസ്ബകിസ്താൻ പൗരന്മാരും തമിഴ്നാട്ടിൽ നിന്നുള്ള ദമ്പതികളുമടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബഹിരാകാശഗവേഷണരംഗത്ത് വമ്പൻ മുന്നേറ്റം ലക്ഷ്യമിട്ട് ഇന്ത്യ, ഇന്ത്യൻ സ്പേസ് അസോസിയേഷന് തുടക്കമിട്ട് പ്രധാനമന്ത്രി