Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിശ്ചലം, മുഴുവൻ ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു, ഇനി കാർഗോ സർവീസുകൾ മാത്രം

നിശ്ചലം, മുഴുവൻ ആഭ്യന്തര വിമാന സർവീസുകളും നിർത്തുന്നു, ഇനി കാർഗോ സർവീസുകൾ മാത്രം
, തിങ്കള്‍, 23 മാര്‍ച്ച് 2020 (17:47 IST)
കോവിഡ് 19 ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപെടുത്തി കേന്ദ്ര സർക്കാർ. രാജ്യത്തെ എല്ലാ ആഭ്യന്തര യാത്രാ വിമാന സർവീസുകളും നിർത്തിവക്കാനാണ് പുതിയ തീരുമാനം. ചൊവ്വാഴ്ച അർധരാത്രി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരും എന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
 
അതേസമയം കാർഗോ വിമനങ്ങൾക്ക് നിയന്ത്രണങ്ങൾ ബാധമകാമില്ല. വിമാനങ്ങൾ വഴിയുള്ള ചരക്കുനിക്കം തുടരും. രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും ഈ മാസം 31 വരെ ഇന്ത്യൻ റെയിൽ‌വേ നിർത്തിവച്ചിരുന്നു. എന്നാൽ ചരക്കു തീവണ്ടികൾ ഓടും. അന്തർ സംസ്ഥാന ബസ് സർവീസുകളും നിർത്തിച്ചിരിക്കുകയാണ്.
 
കോവിഡ് 19കൂടുതൽ റിപ്പോർട്ട് ചെയ്ത രജ്യത്തെ 80 ജില്ലകൾ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശം നൽകി. ഈ ജില്ലകളിൽ ആളുകൾ വീടിന് പുറത്തിറങ്ങരുത് എന്നാണ് നിർദേശം. കേന്ദ്ര നിർദേശത്തെ തുടർന്ന് കേരളത്തിൽ കാസർഗോഡ് ജില്ല സംസ്ഥാന സർക്കാർ പൂർണമായും അടച്ചു, അവശ്യ സേവനങ്ങൾ ആളുകൾക്ക് വിടികളിൽ എത്തിച്ചു നൽകാനാണ് തീരുമാനം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെന്യുവിന്റെ ബിഎസ് 6 പെട്രോൾ പതിപ്പിനെ വിപണിയിലെത്തിച്ച് ഹ്യൂണ്ടായ്