Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍‌എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു, അവരെ എങ്ങനെ തകർക്കാം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം: കാനം രാജേന്ദ്രൻ

ബിജെപിക്കെതിരെ നിൽക്കുന്നവരെ ഒരുമിപ്പിക്കും: കാനം

കാനം രാജേന്ദ്രൻ
, ബുധന്‍, 25 ഏപ്രില്‍ 2018 (09:49 IST)
ആര്‍‌എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജെപിയെ എങ്ങനെ തകര്‍ക്കാം എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ആലോചിക്കുന്നതെന്നും കാനം മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
 
ബിജെപിയുടെ മുന്നേറ്റം തടയുന്നതിനുള്ള വഴി എന്തായിരിക്കണം എന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസ് എന്ന ബൂര്‍ഷ്വാ പാര്‍ട്ടിയുമായി കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഒരു സമയത്തും രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
ബിജെപിക്കെതിരായി ചിന്തിക്കുന്ന എല്ലാവരേയും ഒരുമിപ്പിക്കണം എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇതിനായി ബിജെപിക്കെതിരെ നിൽക്കുന്നവരെ ഒറ്റക്കെട്ടാക്കി ബിജെപിക്കെതിരെ പോരാടും. ഇപ്പോഴത്തെ ലക്ഷ്യം ബിജെപിയുടെ നയങ്ങളെ ചെറുത്തു തോല്‍പ്പിക്കലാണ്. അതിനു ശക്തിപകരുന്ന തീരുമാങ്ങളാകും പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുകയെന്നും കാനം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വര്‍ണക്കാഴ്ചകളുമായി തൃശൂര്‍ പൂരം