Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസിന്റെ പിന്തുണ ഒപിഎസിനില്ല; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കണമെന്നും ഇളങ്കോവന്‍

ഒ പി എസിന് പിന്തുണയില്ലെന്ന് കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ പിന്തുണ ഒപിഎസിനില്ല; പോയസ് ഗാര്‍ഡന്‍ ജയ സ്മാരകമാക്കണമെന്നും ഇളങ്കോവന്‍
ചെന്നൈ , തിങ്കള്‍, 13 ഫെബ്രുവരി 2017 (11:32 IST)
രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന്‍ ആണ് തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിനോ എ ഡി എം കെ നേതാവ് ശശികലയ്ക്കോ പിന്തുണയില്ലെന്ന് അറിയിച്ചത്.
 
തമിഴ്നാട്ടില്‍ ഡി എം കെയുമായിട്ടാണ് കോണ്‍ഗ്രസിന് സഖ്യമുള്ളത്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ പിന്തുണയും ഡി എം കെയ്ക്ക് ആണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുകുള്‍ വാസ്നികുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
 
ഒരു വനിത റൌഡിയെ പോലെയാണ് ശശിലല പെരുമാറുന്നതെന്നും ഇളങ്കോവന്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതി ജയ സ്മാരകമാക്കി മാറ്റണമെന്നും ഇളങ്കോവന്‍ ആവശ്യപ്പെട്ടു.
 
അതേസമയം, സുബ്രഹ്മണ്യന്‍ സ്വാമി ശശികലയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സരമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുബ്രഹ്മണ്യം സ്വാമിക്ക് സ്ത്രീകളോട് ഒരു പ്രത്യേക താല്പര്യമുണ്ട്. അതുകൊണ്ട് പറയുന്നതാണ്. അദ്ദേഹം പറയുന്നതൊന്നും കാര്യമായി പരിഗണിക്കേണ്ടതില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മ എന്നോട് പറഞ്ഞത് ഇതാണ്; ജയലളിതയുടെ അവസാന വാക്കുകള്‍ വെളിപ്പെടുത്തി ശശികല