അവിശ്വാസ പ്രമേയം ഭീഷണിയാകില്ല; ബിജെപിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും, നീക്കങ്ങള്‍ ശക്തമാക്കി മോദിയും സംഘവും
മോദി സര്‍ക്കാരിനേറ്റ ആദ്യത്തെ അടി
അധികാരത്തിലേറി നാലു വര്‍ഷത്തിന് ശേഷം ആദ്യമായി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വന്ന അവിശ്വാസ പ്രമേയം രാഷ്ട്രീയമായി ഭീഷണിയാകില്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം, വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിനെ കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അണ്ണാ ഡിഎംകെയും പിന്തുണച്ചതോടെ ബിജെപിക്ക് ക്ഷീണമുണ്ടാക്കുമെന്ന് നിരീക്ഷകര്‍.
പ്രതിപക്ഷ പാര്‍ട്ടികളിലെ 119 അംഗങ്ങളായിരുന്നു ഇന്നലെ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയത്. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്രതിച്ഛായയ്ക്ക് ഇത് മങ്ങലേല്‍പ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
അതേസമയം, എന്തുകൊണ്ടാണ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടായതെന്ന് പരിശോധിക്കുകയാണ് മോദി സര്‍ക്കാര്‍. ഇന്നലെ എന്‍ഡിഎ വിടുകയാണെന്ന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ഔദ്യോഗിക പ്രഖ്യാപനം അറിയിച്ചതിനുശേഷമാണ് അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കിയത്.