Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രിയങ്കയും

ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരാൾ കോൺഗ്രസ് അധ്യക്ഷനാകണം: രാഹുൽ ഗാന്ധിയെ പിന്തുണച്ച് പ്രിയങ്കയും
, ബുധന്‍, 19 ഓഗസ്റ്റ് 2020 (12:02 IST)
കോൺഗ്രസ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ വേണമെന്ന രാഹുൽഗാന്ധിയുടെ അഭിപ്രായത്തോട് യോജിച്ച് പ്രിയങ്കാ ഗാന്ധി.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ രാഹുൽ ഗാന്ധി സ്ഥാനമൊഴിയുമ്പോൾ ഈ നിർദ്ദേശം മുൻപോട്ട് വച്ചിരുന്നു. കോൺഗ്രസിലെ പുതുതലമുറ നേതാക്കളുടെ അഭിമുഖങ്ങൾ ചേർത്ത് തയ്യാറാക്കിയ പുസ്‌തകത്തിലാണ് പ്രിയങ്ക തന്റെ നിലപാട് വ്യക്തമാക്കിയത്.
 
നവമാധ്യമങ്ങളുടെ സാധ്യത മനസിലാക്കുന്നതിൽ കോൺഗ്രസ് പുറകിൽ പോയി. അത് മനസിലാക്കുമ്പോഴേക്കും നഷ്ടം സംഭവിച്ചിരുന്നു. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള പ്രസിഡന്റിന് കീഴിൽ പ്രവർത്തിക്കാൻ തയ്യാറാണ്. തന്റെ ഭർത്താവിനെതിരായ അഴിമതി ആരോപണങ്ങൾ ഉയർന്ന ആദ്യ ഘട്ടത്തിൽ തന്നെ 13കാരനായ മകന്റെ അടുത്തെത്തിയെന്ന് പ്രിയങ്ക പറയുന്നു. ഇക്കാര്യങ്ങളിൽ മകന് വ്യക്തത വരുത്തികൊടുത്തു.പ്രിയങ്ക പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിയ ചക്രബർത്തിയുടെ ഹർജി തള്ളി, സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി