Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ജനുവരി 2025 (12:24 IST)
ഉത്തരേന്ത്യയില്‍ അതിശൈത്യംതുടരുമ്പോള്‍ ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച രൂക്ഷമാവുകയും റോഡ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വായു ഗുണനിലവാരം കുത്തനെ ഇടിഞ്ഞു.
 
അന്തരീക്ഷ താപനില ആറ് ഡിഗ്രി സെല്‍ഷ്യസിന് താഴെ എത്തിയിട്ടുണ്ട്. താപനില കുത്തനെ താഴുന്നത് കാരണം ഹൃദയസംബന്ധമായ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ശരീരത്തെ ചൂടുപിടിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും വസ്ത്രം ധരിക്കാതെ പുറത്തിറങ്ങാതിരിക്കുകയും ചെയ്യണം. തണുപ്പ് വളരെയധികം കൂടുമ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങി രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് സ്‌ട്രോക്ക്, ഹൃദയാഘാതം പോലുള്ള അവസ്ഥകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്.
 
തണുപ്പിനൊപ്പം വായുവിന്റെ ഗുണനിലവാരവും ഇടിയുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. നോയിഡയില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുക വലിക്കുന്നത് മഹാ അപരാധമാണോ?, യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ