'എന്ത് സംഭവിച്ചാലും മാപ്പ് പറയില്ല'; റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി
എന്തു സംഭവിച്ചാലും മാപ്പ് പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തു സംഭവിച്ചാലും മാപ്പ് പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭയില്‍ ബിജെപി കനത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എംപിമാരുടെ നേതൃത്വത്തില്‍ ബിജെപി സഭയില്‍ പ്രതിഷേധിച്ചത്.
ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്. പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നു രാഹുല്‍ അന്നു പറഞ്ഞിരുന്നു.