Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് അമിത് ഷാ

ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് അമിത് ഷാ

അഭിറാം മനോഹർ

, ബുധന്‍, 20 നവം‌ബര്‍ 2019 (14:48 IST)
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യമെങ്ങും നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമിൽ നടത്തിയ പൗരത്വ രജിസ്റ്റർ ഇന്ത്യ ഒന്നാകെ വ്യാപിപ്പിക്കും എന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി ഈ വിഷയത്തിൽ ഒരു മതവിഭാഗക്കാരും പരിഭ്രമിക്കേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു. 
 
നേരത്തേ അസമിൽ നടപ്പിലാക്കിയ ദേശീയ പൗരത്വ രജിസ്റ്ററിൽ നിന്നും 19 ലക്ഷം പേർ പുറത്തായത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പൗരത്വ രജിസ്റ്ററിൽ നിന്നും പുറത്താക്കപ്പെടുന്നവർക്ക് ഈ വിഷയത്തിൽ പ്രാദേശിക ട്രൈബ്യൂണലിനെ സമീപിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും പരാതികൾ അവിടെ സമർപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു. 
 
അസമിൽ ഇത്തരത്തിൽ ട്രൈബ്യൂണലിന്  അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക്  അസം സംസ്ഥാന സർക്കാർ പണം നൽകി സഹായിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെൺമക്കളെ ആശ്രമത്തിൽ തടഞ്ഞുവച്ചെന്ന് നിത്യാനന്ദക്കെതിരെ പരാതി, ഹേബിയസ് കോർപസ് ഫയൽ ചെയ്ത് മാതാപിതാക്കൾ