Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

മാധ്യമപ്രവർത്തകയോട് വാട്‌സാപ്പിൽ മോശം പരാമർശം: എൻ പ്രശാന്തിനെതിരെ പോലീസ് കേസ്

മാധ്യമപ്രവർത്തക
, ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (12:11 IST)
മാധ്യമപ്രവർത്തകയോട് വാട്‌സാപ്പിൽ മോശമായി പെരുമറിയതിൽ എന്‍.പ്രശാന്ത് ഐ.എ.എസിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
 
ആഴക്കടല്‍ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയ മാതൃഭൂമി ലേഖികയോടായിരുന്നു വാട്‌സാപ്പിൽ പ്രശാന്ത് അശ്ലീലചുവയുള്ള സ്റ്റിക്കർ മറുപടിയായി അയച്ചത്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും പരാതി നൽകുകയും ചെയ്‌തിരുന്നു. ഈ പരാതിയിലാണ് പോലീസ് കേസെടുത്തത്.
 
പ്രശാന്തിനെതിരായ പരാതിയില്‍ പോലീസ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‌‌തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജിലന്‍സിന്റെ മിന്നല്‍ പരിശോധന: മദ്യപിച്ച് ജോലിക്കെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു