Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലക്ഷദ്വീപിലും കടൽ കയറി; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

ഓഖി ലക്ഷദ്വീപിനെ ഭീതിയിലാഴ്ത്തുന്നു, കേരളം കണ്ണീരിൽ

ലക്ഷദ്വീപിലും കടൽ കയറി; ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
, വെള്ളി, 1 ഡിസം‌ബര്‍ 2017 (12:40 IST)
കേരളക്കരയെ ഭീതിയിലാഴ്ത്തി 'ഓഖി' ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തിപ്രാപിക്കുന്നു. ലക്ഷദ്വീപിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഓഖി ശക്തി പ്രാപിക്കുകയാണ്. കല്‌പേനി, മിനികോയ് ദ്വീപുകളിൽ കടൽക്ഷോഭം. കടൽ തീരത്ത് താമസിക്കുന്ന 160 പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 
 
പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണെന്നാണ് റിപ്പോർട്ടുകൾ. സ്കുളുകൾക്കെല്ലാം നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 
 
തിരുവനന്തപുരം തീരത്തു നിന്ന് 250 കിലോമീറ്റര്‍ മാറി മിനികോയ് ദ്വീപിന് 100 കിലോമീറ്റര്‍ അടുത്താണ് ഓഖി ചുഴലിക്കാറ്റ് ഉള്ളത്. ഇന്നലെ 70 കിലോമീറ്റർ അടുത്തുവരെ ഓഖി എത്തിയിരുന്നു. കാറ്റും മഴയും മൂലം കടലില് ഭീകരാന്തരീക്ഷമാണു‌ള്ളത്. മണിക്കൂറില്‍ 91 കിലോമീറ്ററാണ് കൊടുങ്കാറ്റിന്റെ വേഗത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പെട്ടെന്ന് എഴുതിയാൽ പെട്ടെന്നു തന്നെ അടുത്ത കഥ പറയാം’...; കളക്ടര്‍ ബ്രോ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ ട്രോളി സോഷ്യല്‍ മീഡിയ