Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

വോട്ട് ചെയ്തോ?സമ്മാനമുണ്ട്! പെട്രോളു മുതൽ സൗജന്യ ചികിത്സ വരെ; പോളിങ് ശതമാനം ഉയർത്താൻ വമ്പൻ ഓഫറുകൾ

രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിനും ഡീസലിനും വോട്ട് ചെയ്ത അടയാളവുമായെത്തുന്നവർക്ക് ലിറ്ററിന് 50 പൈസ നിരക്കിൽ കുറച്ച് നൽകുമെന്ന് സംഘടനാ നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

2019 Lok Sabha Election
, ചൊവ്വ, 23 ഏപ്രില്‍ 2019 (10:54 IST)
രാവിലെ ക്യൂ നിന്ന് വോട്ട് ചെയ്തവർക്ക് ഒരു സന്തോഷ വാർത്തയുണ്ട്. വമ്പൻ ഓഫറുകളാണ് ചൂണ്ടു വിരലിൽ വോട്ട് ചെയ്ത മഷിയുമായെത്തുന്നവർക്കായി വിവിധ സംസ്ഥാനങ്ങളിലെ വ്യാപാരി വ്യവസായ സംഘടനകളം മറ്റു സ്ഥാപനങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്. ക്യൂ നിന്ന് വോട്ട് ചെയ്യുന്നവർക്ക് കുടിവെള്ളവും ഐസ്ക്രീമും മുതൽ അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കിഴിവാണ് വ്യാപാരികൾ നൽകുന്നത്.
 
രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിനും ഡീസലിനും വോട്ട് ചെയ്ത അടയാളവുമായെത്തുന്നവർക്ക് ലിറ്ററിന് 50 പൈസ നിരക്കിൽ കുറച്ച് നൽകുമെന്ന് സംഘടനാ നേതാക്കൾ നേരത്തെ വ്യക്തമാക്കിയിരുന്നു.  ജംഷഡ്പൂരിലെ ഇരുചക്ര വാഹന വ്യാപാരികൾ ഇന്ന് ബൈക്കുകൾ വാങ്ങാൻ വരുന്നവർ വോട്ട് ചെയ്തിട്ടാണ് വരുന്നതെങ്കിൽ 1000 രൂപയുടെ ഡിസ്കൗണ്ട് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1000 രൂപ വരെ പ്രതിദിന ഫീസ് വാങ്ങുന്ന ഡോക്ടർമാർ ഇന്നത്തെ ചികിത്സ സൗജന്യമായി നൽകുമെന്നും അറിയിച്ചു.
 
രാജ്യത്ത് പോളിങ് ശതമാനം ഉയർത്തുന്നതിനായി അണിചേരാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഹ്വാന പ്രകാരമാണ് ഓഫർ പെരുമഴയുമായി സംഘടനകളും മുന്നിട്ടിറങ്ങിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി രാജീവിനും ഹൈബിക്കുമൊപ്പം പോളിംഗ് ബൂത്തിൽ, വോട്ട് നമ്മുടെ അധികാരമെന്ന് മമ്മൂട്ടി!