Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയയാളും: ചെന്നൈയിൽ രോഗികളുടെ എണ്ണം കൂടുന്നു

തമിഴ്‌നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയയാളും: ചെന്നൈയിൽ രോഗികളുടെ എണ്ണം കൂടുന്നു
, വ്യാഴം, 23 ഡിസം‌ബര്‍ 2021 (14:48 IST)
തമിഴ്‌നാട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ച 34 പേരിൽ കേരളത്തിൽ നിന്നെത്തിയയാളും. വിദേശത്ത് നിന്നെത്തിയ 66 പേരെ പരിശോധിച്ചതിൽ 33 പേർക്ക് ഒമിക്രോൺ കണ്ടെത്തിയതായി സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു.
 
അടുത്തിടെ 18,129 പേരാണ് വിദേശത്ത് നിന്നെത്തിയെത്. ഇവരിലും ഇവരുമായി സമ്പർക്കം പുലർത്തിയവരിലുമായി 114 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണത്തിനയച്ചപ്പോളാണ് 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ 26 പേർ ചെന്നൈയിലും 4 പേർ മധുരയിലും 2 പേർ തിരുവണ്ണാമലയിലും ഒരാൾ സേലത്തുമാണുള്ളത്.
 
എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങളാണുള്ളത്. എല്ലാവരുടെയും ആരോഗ്യനിലയും തൃപ്‌തികരമാണ്. 34 പേരിൽ രണ്ടുപേർ 18 വയസിൽ താഴെയുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഞ്ചാബ് ലുധിയാന കോടതിയിൽ സ്ഫോടനം: രണ്ട് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്