Publish Date: Sat, 25 Dec 2021 (13:26 IST)
Updated Date: Sat, 25 Dec 2021 (13:28 IST)
രാജ്യത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത് കൊറൊണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 400 കടന്നു.ഇതുവരെ 415 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. 108 പേർക്കാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഡൽഹിയിൽ 79ഉം ഗുജറാത്തിൽ 43 പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7189 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നിലവിൽ 77,516 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.