Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

പെൺകുട്ടികളായാൾ ഇങ്ങനെ വേണം; പട്ടാപകൽ ബൈക്കിലെത്തി മാല പൊട്ടിച്ച കള്ളനെ 'കൈകാര്യം' ചെയ്ത് യുവതി; വീഡിയോ

ഡൽഹിയിലെ നന്‍ഗ്ലോയിലാണ് സംഭവം.

Delhi
, ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (08:17 IST)
പട്ടാപകൽ ബൈക്കിലെത്തി സ്വർണ മാല പിടിച്ചുപറിച്ചവരെ പിടികൂടിയ അമ്മയുടെയും മകളുടെയും വീഡിയോ സമുഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഡൽഹിയിലെ നന്‍ഗ്ലോയിലാണ് സംഭവം. സൈക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കവെയാണ് ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ചത്.
 
ബൈക്കിൽ പിറകിലിരുന്നയാളാണ് മാല പൊട്ടിക്കുന്നത്. ഇതിന് ശേഷം മുന്നോട്ട് പോകാന്‍ നോക്കിയപ്പോള്‍ മാല പൊട്ടിച്ചയാളുടെ കൈയിൽ യുവതി കയറി പിടിച്ച് വലിച്ചതോടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. തുടര്‍ന്ന് യുവതിയും റോഡിലുണ്ടായിരുന്ന വഴിയാത്രക്കാരും ചേര്‍ന്ന് മാല പൊട്ടിച്ചയാളെ പിടികൂടി കൈകാര്യം ചെയ്തു. ഇതിനിടെ ബൈക്കോടിച്ച ആള്‍ ഓടുന്ന ആളെയും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. 
 
സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൽ ഷംസാദ്, വികാസ് ജെയിൻ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ്. അന്വേഷണത്തിൽ ഇവർക്കെതിരെ കൂടുതൽ ക്രിമിനൽ കേസുകളുണ്ടെന്ന് വ്യക്തമായതായും  ഇവർ രണ്ട് സ്വർണ ചെയിൻ, മൂന്ന് മോട്ടോർ സൈക്കിൾ, രണ്ട് മൊബൈൽ‌ ഫോണുകൾ‌ മുൻപ് കവർന്നതായും പൊലീസ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനായി സ്വന്തം ജീപ്പിന് തീയിട്ട് യുവാവ്; വീഡിയോ; അറസ്റ്റ്