വ്യാപാരികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകാൻ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്നു കോടി ചെറുകിട വ്യാപാരികൾക്ക് ഗുണം ലഭിക്കുന്ന തീരുമാനമാണിത്. കർഷകർക്ക് വേണ്ടിയുള്ള പിഎം കിസാൻ സമ്മാൻ പദ്ധതിയും വിപുലീകരിച്ചു.
എല്ലാ കർഷകർക്കും 6000 രൂപ വീതം നൽകും. ഒരു വർഷത്തിനുള്ളിൽ മൂന്ന് തവണകളായിട്ടാണ് ഈ തുക ലഭിക്കുക. രണ്ടാം മോദി സർക്കാരിന്റെ ആദ്യ കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.
രണ്ടു ഹെക്ടർ വരെയുളള 12 കോടി ചെറുകിട കർഷകർക്ക് വർഷം മൂന്നു ഗഡുക്കളായി 6000 രൂപ നൽകുന്ന പദ്ധതിയാണ് ല്ലാ കർഷകർക്കും നൽകാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ചെറുകിട ഇടത്തരം വ്യാപാരികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഇവർക്കും പെൻഷൻ നൽകാൻ തീരുമാനമായത്.