Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിരത്തിലെ ആഡംബരം റോൾസ് റോയിസ് കള്ളിനൻ ഇന്ത്യയിലെത്തി, വില 6.95 കോടി

നിരത്തിലെ ആഡംബരം റോൾസ് റോയിസ് കള്ളിനൻ ഇന്ത്യയിലെത്തി, വില 6.95 കോടി
, വെള്ളി, 31 മെയ് 2019 (18:23 IST)
നിരത്തിലെ ആഡംബരത്തിന്റെ ആവസാന വാക്ക് ഏതെന്ന് ചോദിച്ചാൽ റോൾസ് റോയിസ് എന്നായിരിക്കും ഉത്തരം. റോൾസ് റോയിസ് തങ്ങളുടെ ആദ്യ വാഹനത്തെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ്. റോൾസ് റോയിസ് നിരയിലെ കരുത്തൻ എസ് യു വി കള്ളിനനെയാണ് ആർ ആർ ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്.റോൾസ് റോയിസിന്റെ പ്രധാന മോഡലായ ഫാന്റത്തിന്റെ അടിത്തറയിൽ ഒരുക്കിയ എസ് യു വിയാണ് കള്ളിനൻ.
 
2018ൽ തന്നെ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു എങ്കിലും വാഹനം വിൽപ്പനക്കെത്തിയത് ഇപ്പോഴാണ്. വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി നേരത്തെ തന്നെ ആരംഭിച്ചിരുന്നു 6.95 കോടി രൂപയാണ് കള്ളിനനിന് ഇന്ത്യൻ വിപണിയിലെ വില. കരുത്തും ആ‍ഡംബരവുമാണ് ബ്രിട്ടീഷ് വാഹന നിർമ്മാത്താക്കളായ റോൾസ് റോയിസിന്റെ മുഖമുദ്ര. കാറിന്റെ ഡിസൈനിൽ തന്നെ പ്രകടമായി കാണാം ഇത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കണ്ടെത്തിയ വിലമതിക്കാനാവാത്ത രത്നത്തിന്റെ പേരിൽ‌നിന്നുമാണ് വഹനത്തിന് കള്ളിനൻ എന്ന പേര് നൽകിയിരിക്കുന്നത്.
 
പുറത്തുനിന്നുള്ള ആദ്യ കാഴ്ചയിൽ കള്ളിന് റോൾസ് റോയിസ് ഫാന്റത്തെ ഓർമ്മപ്പെടുത്തും. റോൾസ് റോയിസിന്റെ തനത് ശൈലിയിലുള്ള പാന്തിയോണ്‍ ഗ്രില്ല് വാഹനത്തിന് ഗാംഭീര്യത പകരുന്നു. 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ബോണറ്റിനു മുകളിൽ ഉയർന്നു നിൽക്കുന്നതുകാണാം. ഏതു പ്രതലത്തിലൂടെയും സഞ്ചരിക്കാനാവുന്ന തരത്തിലാണ് വാഹനത്തിന്റെ അടിത്തറ രൂപീകരിച്ചിരിക്കുന്നത്. 5,341 എം എം നീളവും, 2,164 എം എം വീതിയും ഉണ്ട് വഹനത്തിന്, 3,295 എം എമ്മാണ് വീൽബേസ്...
 
രാജകീയമായ അകത്തളമാണ് വാനത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്റീരിയർ റോൾസ് റോയിസ് ഫന്റത്തിന് സമാനമായി തോന്നും. ഉന്നത നിലവാരത്തിലുള്ള ബെസ്പോക് ലെതർ, വുഡ് മെറ്റൽ ട്രിം, ടച്ച്‌സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിലെ പ്രീമിയം ഘടകങ്ങളാണ്. പിൻസീറ്റിലെ യാത്രക്കാർക്കായി 12 ഇഞ്ച് സ്ക്രീനും ഒരുക്കിയിരിക്കുന്നു. 
 
571 ബി എച്ച് പി കരുത്തും 650 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബ്ബോ V12 പെട്രോള്‍ എഞ്ചിനാണ് കള്ളിനന്റെ കുതിപ്പിന് കരുത്ത് പകരുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കള്ളിനന് ആവും. ബെൻ‌ഡ്‌ലി ബെന്റയ്ഗാണ് ഇന്ത്യയിൽ റോൾസ് റോയിൽ കള്ളിനൻ നേരിടാൻ പോകുന്ന ഏക എതിരാളി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആപ്പിലൂടെ ലൈംഗിക ഇടപാടുകളും കഞ്ചാവ് വിൽപ്പനയും വേണ്ട, കർശന നിയന്ത്രണങ്ങളുമായി ഗൂഗിൾ