Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാസ്കും സാനിറ്റൈസറും വിതരണം ചെയ്യും, നരേന്ദ്ര മോദിയുടെ എഴുപതാം ജൻമദിനം ആഘോഷമാക്കാൻ ബിജെപി

വാർത്തകൾ
, വ്യാഴം, 27 ഓഗസ്റ്റ് 2020 (13:04 IST)
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70 ആം ജന്മ‌ദിനം ആഘോഷമാക്കാൻ ഒരുങ്ങി ബിജെപി. സെപ്തംബർ 17നാണ് നരേന്ദ്ര മോദിയ്ക്ക് 70 വയസ് തികയുന്നത്. മുൻ വർഷങ്ങളിലേതിന് സമാനമയി ജൻമദിനം സേവദിനമായി ആചരിയ്ക്കാനണ് ബിജെപി തീരുമാനം, കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാകും ആഘോഷം. ആഘോഷ പരിപാടികൾ സംഘടിപിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ പാർട്ടി ജനറൽ സെക്രട്ടറിമാരുമായി ചർച്ചൾ നടത്തിയിരുന്നു.
 
മോദിയുടെ 70 ആം ജൻമദിനത്തിൽ 70 പരിപാടികൾ സംഘടിപ്പിയ്ക്കാനാണ് തീരുമാനം. ജൻമദിനത്തിൽ മസ്കുകളും, സാനിറ്റൈസറുകളും മരുന്നുകളും വിതരണം ചെയ്യും. യുവാക്കൾ രക്തം ദാനം ചെയ്യും. സെപ്തംബർ 14 മുതൽ 20 വരെ ഒരാഴ്ച ആഘോഷ പരിപാടികൾ നീണ്ടുനിൽക്കും. കഴിഞ്ഞ ഒരു വർഷത്തെ ബിജെപി സർക്കാരിന്റെ നേട്ടങ്ങൾ വിവരിയ്ക്കുന്ന ലഘുലേഖകളും വിതരണം ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്‍റെ മകന് റിയ വിഷം നല്‍കി, അവനെ അവളാണ് കൊന്നത്: പൊട്ടിത്തെറിച്ച് സുശാന്തിന്‍റെ പിതാവ്