Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭയപ്പെടുത്തി ധാരാവി; ആകെ മരണം 5, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 47 പേർക്ക്

ഭയപ്പെടുത്തി ധാരാവി; ആകെ മരണം 5, ഇതുവരെ രോഗം സ്ഥിരീകരിച്ചത് 47 പേർക്ക്

അനു മുരളി

, തിങ്കള്‍, 13 ഏപ്രില്‍ 2020 (12:33 IST)
മുംബൈ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. അറുപത് വയസ്സുകാരനാണ് മരിച്ചത്. മഹാരാഷ്ട്രയെ മാത്രമല്ല രാജ്യത്തെ തന്നെ ഭയപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് ധാരാവി. പുതുതായി 4 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ധാരാവിയിൽ രോഗികളുടെ എണ്ണം 50 കടന്നു. നിലവിൽ ബാരിക്കേഡുകൾ വെച്ച് പ്രദേശം ലോക്ക് ചെയ്‌തിരിക്കുകയാണ് പോലീസ്.
 
ഏപ്രിൽ ഒന്നിനു മുംബൈയെ ഭീതിയിലാഴ്ത്തി ധാരവിയിൽ ആദ്യ കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. ആദ്യ മരണം സംഭവിച്ചതിനു പിന്നാലെ പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിനോടകം 47 പേരിലേക്ക് കൊറോണ സ്ഥിരീകരിച്ചു. 5 പേർ മരണമടഞ്ഞു.
 
രാജ്യത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിലെ അവസ്ഥ ദയനീയമാണ്. ലക്ഷക്കണക്കിനു ആളുകളാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. ചെറിയ മുറികളിൽ പോലും പത്തിലധികം ആളുകൾ തിങ്ങിനിറഞ്ഞ് കഴിയുന്നു. ഓരോവീടുകളും അടുത്തടുത്ത്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് നിർദേശിക്കുന്നത് സാമൂഹിക അകലം പാലിക്കുക എന്ന മാർഗമാണ്. എന്നാൽ, ഇത് എങ്ങനെ പാലിക്കണമെന്ന് അറിയാതെ അങ്കലാപ്പിലാണ് ഇവിടുത്തെ ജനങ്ങൾ. പൊതുശുചിമുറി കുറഞ്ഞത് നൂറോളം ആളുകളാണ് ഉപയോഗിക്കുന്നതെന്നാണ് കണക്കുകള്‍. കഴിയാവുന്ന നടപടിക്രമങ്ങളെല്ലാം സർക്കാർ സ്വീകരിക്കുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌ഡൗൺ ലംഘിച്ച് പുറത്തിറങ്ങി, വിദേശികളെകൊണ്ട് 500 തവണ ഇംപോസിഷൻ എഴുതിപ്പിച്ച് പൊലീസ്