Webdunia - Bharat's app for daily news and videos

Install App

ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ തിരയുന്നതിൽ 95% വർധന, നോട്ടീസുമായി ബാലാവകാശ കമ്മീഷൻ

Webdunia
ഞായര്‍, 26 ഏപ്രില്‍ 2020 (10:21 IST)
കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്തേർപ്പെടുത്തിയ ലോക്ക്ഡൗൺ കാലയളവിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ഇന്റെർനെറ്റ് തിരയലിൽ 95% വർധവുണ്ടായതായാണ് ബാലാവകാശ കമ്മീഷൻ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിൾ,വാട്ട്സാപ്പ്, ട്വിറ്റർ എന്നിവർക്ക് നോട്ടീസയച്ചിട്ടുണ്ട്.
 
ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ചില ആപ്പുകൾ മുഖേനെയാണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.മാർച്ച് 24 മുതൽ 26 വരെ 95 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.വാട്സാപ്പിൽ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കാനായി പ്രത്യേകം ഗ്രൂപ്പുകൾ വരെ പ്രവർത്തിക്കുന്നുണ്ട്.മറ്റ്  സാമൂഹികമാധ്യമങ്ങളും ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Vedan: എന്റെ മദ്യപാനവും പുകവലിയും മോശം ഇന്‍ഫ്‌ളുവന്‍സാണെന്ന് അറിയാം, നല്ലൊരു മനുഷ്യനായി മാറാന്‍ ശ്രമിക്കാം: വേടന്‍

Rapper Vedan: മനഃപൂർവം തെറ്റ് ചെയ്തിട്ടില്ല, പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

ആര്‍ബിഐയുടെ പുതിയ എടിഎം നിയമം: ഇനി 500 രൂപ നോട്ടുകള്‍ ലഭിക്കില്ലേ?

പുലിപ്പല്ല് മാല കേസില്‍ റാപ്പര്‍ വേടന് ജാമ്യം അനുവദിച്ച് കോടതി; ജാമ്യാപേക്ഷയെ എതിര്‍ത്ത് വനം വകുപ്പ്

PM Modi Kerala Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം, തിരുവനന്തപുരം നഗരത്തിൽ നാളെ ഉച്ച മുതൽ ഗതാഗത നിയന്ത്രണം, പൂർണ്ണവിവരങ്ങൾ

അടുത്ത ലേഖനം