Webdunia - Bharat's app for daily news and videos

Install App

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യ തകർത്തത് ആറ് യുദ്ധവിമാനങ്ങൾ, പാകിസ്ഥാനുണ്ടായത് വലിയ നഷ്ടം

പാക് സേന, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിച്ചത്.

നിഹാരിക കെ.എസ്
ബുധന്‍, 4 ജൂണ്‍ 2025 (09:10 IST)
ന്യൂഡൽഹി: പഹൽഗാം ഭേകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ ആറ് യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന് റിപ്പോർട്ട്. പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാകിസ്ഥാന് നിരവധി യുദ്ധവിമാനങ്ങൾ നഷ്ടമായിരുന്നു. ഇതിനെതിരെ പാക് സേന, ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും ജനവാസമേഖലകളും ലക്ഷ്യമിട്ടതോടെയാണ് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടിച്ചതോടയാണ് പാകിസ്ഥാന് വലിയ നഷ്ടമുണ്ടായത്.
 
ഒരു സി-130 മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ്, രണ്ട് നിരീക്ഷണ വിമാനങ്ങൾ, ഫൈറ്റർ ജെറ്റുകൾ, 30 ലധികം വരുന്ന മിസൈലുകൾ, ആക്രമണശേഷിയുള്ള പത്ത് ഡ്രോണുകൾ എന്നിവയാണ് നാലുദിവസം നീണ്ട സംഘർഷത്തിൽ പാകിസ്ഥാന് നഷ്ടപ്പെട്ടത്. സൈന്യം നടത്തിയ സാങ്കേതിക അവലോകനത്തിലാണ് ഈ ഡേറ്റകൾ ലഭ്യമായത്. ആറ് യുദ്ധവിമാനങ്ങൾ പാകിസഥാന് നഷ്ടമായി.
 
അമേരിക്കൻ നിർമിത പാക് ചരക്കുവിമാനവും വ്യോമനിരീക്ഷണ വിമാനവും ഇന്ത്യ തകർത്തു. ഇന്ത്യയുടെ പക്കലുള്ള റഷ്യൻ നിർമിക എസ്-400 സംവിധാനം പാകിസ്ഥാനിലുള്ളിൽ വെച്ചുതന്നെ ഈ വിമാനത്തിനെ വെടിവെച്ചിട്ടുവെന്നാണ് വിവരം. 300 കിലോമീറ്റർ ദൂരെനിന്നാണ് എസ്-400 എന്ന സുദർശൻ ചക്ര ഈ വിമാനത്തിനെ വെടിവെച്ചിട്ടത്. ഇന്ത്യയുടെ മിസൈൽ ആക്രമണത്തിൽ ഭൊലാരി വ്യോമതാവളത്തിലുണ്ടായിരുന്ന മറ്റൊരു സ്വീഡിഷ് നിർമിത അവാക്സ് വിമാനവും തകർന്നു.
 
പാക് യുദ്ധവിമാനങ്ങളെ വെടിവെച്ചിടുന്നതിന്റെ ഇലക്ട്രോണിക് വിവരങ്ങൾ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയുടെ റഡാർ സംവിധാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ പ്രകാരം മിസൈലേറ്റ് ഈ യുദ്ധവിമാനങ്ങൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാകുന്നത് വ്യക്തമാണ്. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ തൊടുത്തുവിട്ട ക്രൂസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും വ്യോമസേന തകർത്തു. പ്രതീക്ഷിച്ചതിലും വലിയ നാശമാണ് ഇന്ത്യ നൽകിയതെന്നതാണ് വിവരം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വിജയ്

karur Stampede Vijay: രോഗിയുമായെത്തിയ ആംബുലൻസ് കണ്ട വിജയ് ചോദിച്ചു, 'എന്നപ്പാ ആംബുലൻസിലും നമ്മുടെ കൊടിയാ?'; വിമർശനം

'വല്യ ഡെക്കറേഷൻ ഒന്നും വേണ്ട... സുധാമണി'; പരിഹസിച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

Vijay: തമിഴ്‌നാടിന്റെ 'രക്ഷകൻ' രക്ഷയില്ലാതെ സ്ഥലം വിട്ടു: വിജയ്‌യെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

Karur Stampede: 'വിജയ്‌യെ കാണാൻ പോയതാ അവർ, അടുത്ത മാസം കല്യാണമായിരുന്നു'; കരൂരിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും

അടുത്ത ലേഖനം
Show comments