ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി ശശി തരൂര്‍
ഭീകരരെ അയക്കുന്നവര്‍ക്കും അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കും തമ്മില്‍ തുല്യത കല്‍പ്പിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ കൊളംബിയയുടെ നിലപാടില്‍ നിരാശ വ്യക്തമാക്കി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഭീകരതയ്ക്ക് ഇരയായവരോട് കൊളംബിയക്ക് സഹതാപം പ്രകടിപ്പിക്കാമായിരുന്നുവെന്നും ഭീകരരെ അയക്കുന്നവര്‍ക്കും അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കും തമ്മില്‍ തുല്യത കല്‍പ്പിക്കാനാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഇന്ത്യാ സ്വയം പ്രതിരോധിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തത്. കൊളംബിയ നിരവധി ഭീകരാക്രമണങ്ങളെ അതിജീവിച്ചത് പോലെ ഇന്ത്യയും അതിജീവിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടുകളായി ഭീകരാക്രമണങ്ങളില്‍ നിന്നും ഇന്ത്യ അതിജീവിക്കുകയാണെന്നും തരൂര്‍ പറഞ്ഞു. നിരപരാധികളായ വിനോദസഞ്ചാരികളെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ഇതിനുപിന്നില്‍ പാകിസ്താന്റെ പങ്കുവ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യയുടെ പക്കല്‍ ഉണ്ടെന്നും തരൂര്‍ പറഞ്ഞു.
പ്രതിരോധം എന്നത് മാന്യമായ വാക്കാണെന്നും പാക്കിസ്ഥാന്റെ സൈനിക ഉപകരണങ്ങളില്‍ പ്രതിരോധത്തിന് വേണ്ടി ഒരു ഉപകരണവും ഇല്ലെന്നും ആക്രമണത്തിന് വേണ്ടിയുള്ളതാണ് അവര്‍ക്കുള്ളതെന്നും ശശി തരൂര്‍ പറഞ്ഞു.