Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ പി എസ് ഗവര്‍ണറെ സ്വീകരിക്കും; അഞ്ചുമണിക്ക് ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും; പാര്‍ട്ടി എംപിമാര്‍ രാഷ്‌ട്രപതിയെ കാണും

ഒ പി എസ് ഗവര്‍ണറെ സ്വീകരിക്കും

ഒ പി എസ് ഗവര്‍ണറെ സ്വീകരിക്കും; അഞ്ചുമണിക്ക് ശശികല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും; പാര്‍ട്ടി എംപിമാര്‍ രാഷ്‌ട്രപതിയെ കാണും
ചെന്നൈ , വ്യാഴം, 9 ഫെബ്രുവരി 2017 (13:08 IST)
തമിഴ്നാടിന്റെ ചുമതലയുള്ള മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവു ചെന്നൈയിലേക്ക് തിരിച്ചു. ഗവര്‍ണറെ സ്വീകരിക്കാന്‍ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം വിമാനത്താവളത്തില്‍ എത്തും. അതേസമയം, ശശികല വൈകുന്നേരം അഞ്ചുമണിക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകുന്നേരം ഏഴുമണിക്ക് എ ഐ എ ഡി എം കെ എംപിമാര്‍ രാഷ്‌ട്രപതിയെ കാണും. 
 
ഇതിനിടെ, ശശികലയ്ക്ക് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ശശികല മുഖ്യമന്ത്രിയാകുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സുപ്രീംകോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. നാളെ കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കും.
 
ഇതിനിടെ, കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കാന്‍ ശശികല ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. പി ചിദംബരത്തെയും ഡല്‍ഹിയിലേക്ക് ഹൈക്കമാന്‍ഡ് വിളിപ്പിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംഎല്‍എമാര്‍ ‘ആഡംബര ജയിലില്‍’; ആഡംബരങ്ങള്‍ ഒഴിവാക്കി ഒരു എം എല്‍ എ പനീര്‍സെല്‍വത്തെ കാണാനെത്തി