Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓറൽ സെക്‌സ് പോക്‌സോ നിയമപ്രകാരം കടുത്ത ലൈംഗിക പീഡനമല്ല: അലഹ‌ബാദ് ഹൈക്കോടതി

ഓറൽ സെക്‌സ് പോക്‌സോ നിയമപ്രകാരം കടുത്ത ലൈംഗിക പീഡനമല്ല: അലഹ‌ബാദ് ഹൈക്കോടതി
, ബുധന്‍, 24 നവം‌ബര്‍ 2021 (13:23 IST)
പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ട് ഓറൽ സെക്സ് (വദന സുരതം) ചെയ്യിക്കുന്നത് പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനരീതിയിൽ പീഡിപ്പിച്ച കേസിൽ പ്രതിയുടെ അപ്പീൽ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം.
 
പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തിൽ ഉൾപ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗികപീഡനമല്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിയിൽ പറയുന്നു.കേസിൽ പ്രതിയ്ക്ക് നൽകിയ 10 വർഷം തടവ്  ഹൈക്കോടതി 7 വർഷമായി കുറക്കുകയും ചെയ്തു.
 
2018ൽ ഝാൻസി കോടതിയാണ് പ്രതിയ്ക്ക് 10 വർഷം  തടവ്  വിധിച്ചത്. പോക്സോ, ഐപിസി  377, 507 തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ രണ്ട് പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു