Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ല, മദ്യത്തിന്റെ മണമുണ്ടെന്ന പേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ല: ഹൈക്കോടതി

മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ മദ്യപിക്കുന്നതു കുറ്റകരമല്ല, മദ്യത്തിന്റെ മണമുണ്ടെന്ന പേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്ന് പറയാനാവില്ല: ഹൈക്കോടതി
, ചൊവ്വ, 16 നവം‌ബര്‍ 2021 (13:04 IST)
മറ്റുള്ളവര്‍ക്കു ശല്യം ഉണ്ടാക്കാതെ സ്വകാര്യസ്ഥലത്തു മദ്യപിക്കുന്നതു കുറ്റകരമല്ലെന്നും മദ്യത്തിന്റെ മണമുണ്ടെന്ന പേരില്‍ ഒരു വ്യക്തി മദ്യലഹരിയില്‍ ആണെന്നു പറയാനാവില്ലെന്നും ഹൈക്കോടതി. അനധികൃത മണല്‍വാരല്‍ കേസിലെ പ്രതിയെ തിരിച്ചറിയാന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ വില്ലേജ് അസിസ്റ്റന്റ് മദ്യലഹരിയില്‍ ആയിരുന്നു എന്നാരോപിച്ചു കേസ് എടുത്തതു റദ്ദാക്കിക്കൊണ്ടാണു ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവ്. ഹര്‍ജിക്കാരന്‍ മദ്യം കഴിച്ചിരുന്നെങ്കില്‍പോലും നിയന്ത്രണം വിട്ട് സ്റ്റേഷനില്‍ കലാപമോ ശല്യമോ ഉണ്ടാക്കിയെന്നു കരുതാന്‍ വസ്തുതകളില്ലെന്നു കോടതി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ ജഡ്‌ജിയായി സൗരഭ് കൃപാൽ