Webdunia - Bharat's app for daily news and videos

Install App

വ്യോമാക്രമണത്തിൽ 250ധികം ഭീകരർ കൊല്ലപ്പെട്ടുവെന്ന് അമിത് ഷാ; മരണസംഖ്യ വ്യക്തമല്ലെന്ന് വ്യോമസേന, വിമർശനവുമായി കോൺഗ്രസ്

അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (12:02 IST)
പാകിസ്ഥാനിലെ ബാലാകോട്ട് ഭീകര താവളത്തിൽ ഇന്ത്യയൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ 250ലധികം ഭീകരർ കൊല്ലപ്പെട്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എന്നാൽ സർക്കാർ ഇതുവരെയും മരണസംഖ്യയെക്കുറിച്ച്  ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുൽ വാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിട്ട് 12 ദിവസത്തിനു ശേഷമുണ്ടായ സൈനീക നീക്കത്തിൽ ഭീകരരെ വധിച്ചുവെന്നതിനു തെളിവുകൾ പുറത്തിവിടാൻ പ്രതിപക്ഷമടക്കം ആവശ്യമുന്നയിച്ചിരുന്ന സമയത്താണ് അമിത് ഷായുടെ പ്രസ്താവന. 
 
എന്നാൽ അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മരണസംഖ്യയെക്കുറിച്ച് വ്യക്തമായി പറയാൻ കഴിയില്ലെന്ന് വ്യോമസേന തന്നെ സ്ഥീകരിക്കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യൻ വ്യോമാക്രമണത്തെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണ്. അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിതംബരം, മനീഷ് തിവാരി തുടങ്ങിയവർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 
 
എന്നാൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനു തെളിവുകൾ ചോദിച്ച മമതാ ബാനർജിക്കെതിരെയും രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ രംഗത്തെത്തിയിരുന്നു.  ഇവരുടെ ഈ തുറന്നു പറച്ചിലുകളെക്കുറിച്ചോർക്കുമ്പോൾ തനിക്കു ലജ്ജ തോന്നുന്നു എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഗുജറാത്തിൽ വച്ചു നടന്ന റാലിക്കിടെയായിരുന്നു അമിത് ഷായുടെ പ്രസ്താവനയും പ്രതികരണവും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments