ഡിഎംകെ സഖ്യത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ തമിഴ്‌നാട്ടിൽ 30 സീറ്റില്ലെങ്കിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍(എ.ഐ.എം.ഐ.എം. ). പാർട്ടിയുടെ തമിഴ് ഘടകം പ്രസിഡന്റായ വക്കീൽ അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കണമെന്നാണ് തങ്ങളുടെ താല്‍പര്യമെന്നും എന്നാൽ സഖ്യത്തിനോട് അനുകൂല നിലപാടല്ലെങ്കിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് അഹമ്മദ് പറഞ്ഞു. തമിഴ്‌നാട്ടിൽ മുസ്ലീം വിഭാഗത്തിൽ പെട്ട വലിയ വിഭാഗം ജനങ്ങളുടെ പിന്തുണ തങ്ങൾക്കുള്ളതായി അഹമ്മദ് അഭിപ്രായപ്പെട്ടു. അതേസമയം ബിജെപിയുടെ അജണ്ടയാണ് എം.ഐ.എം. നടപ്പാക്കുന്നതെന്ന് ആരോപണം അഹമ്മദ് തള്ളിക്കളഞ്ഞു.