മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടത് ദേശീയതലത്തില്‍ കോണ്‍ഗ്രസിന് ക്ഷീണമായി. കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പി സി ചാക്കോ കോണ്‍ഗ്രസ് കുപ്പായം അഴിച്ചുവയ്ക്കുന്നത്. പി സി ചാക്കോയുടെ ഭാവി പരിപാടികള്‍ വ്യക്‍തമാക്കിയിട്ടില്ല.
അവഗണനയില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് പി സി ചാക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലെന്നും എ, ഐ എന്നീ രണ്ട് ഗ്രൂപ്പുകളേ ഉള്ളൂ എന്നും ഇവയെ രണ്ടും ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന ജോലിയാണ് ഹൈക്കമാന്‍ഡ് ചെയ്യുന്നതെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഇംഗിതത്തിന് അനുസരിച്ച് സീറ്റ് വീതം വയ്പ്പാണ് നടക്കുന്നത്. ഗ്രൂപ്പുകളുടെ ഭാഗമായല്ലാതെ കേരളത്തില്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വളര്‍ച്ചയില്ലെന്നും പി സി ചാക്കോ കുറ്റപ്പെടുത്തി.
പി സി ചാക്കോ ബി ജെ പിയിലേക്ക് പോകുമോ എന്‍ സി പിയിലേക്ക് പോകുമോ എന്ന രീതിയിലുള്ള ചര്‍ച്ചകളൊക്കെ സജീവമാണ്. എന്നാല്‍ ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ചാക്കോ പറയുന്നത്.