Webdunia - Bharat's app for daily news and videos

Install App

ചിദംബരം കരഞ്ഞ് പറഞ്ഞിട്ടും സമ്മതിച്ചില്ല, മറ്റ് തടവുകാർക്കൊപ്പം ഇരുത്തി ഉപ്പുമാവ് കൊടുത്തു !

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (12:57 IST)
ഐഎൻ‌എക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ജയിൽ കഥകളും ശ്രദ്ധേയമാണ്. 14 ദിവസത്തെ റിമാൻഡിൽ തീഹാർ ജയിലിലെത്തിയ ചിദംബരമാണ് ഇപ്പോഴത്തെ താരം. 
 
ചിദംബരം ജയിലിൽ രാത്രി ഉറങ്ങാതെ അസ്വസ്ഥനായിരുന്നു എന്നും കിടക്കാൻ പോലും കൂടാക്കാതെ എഴുനേറ്റ് നടക്കുകയായിരുന്നു എന്നും ജയിൽ അധികൃതർ പറയുന്നു. ഉറങ്ങാൻ പറഞ്ഞപ്പോൾ ഉറക്കം വരുന്നില്ല എന്നു പറഞ്ഞു. പുലർകാലെ ആയപ്പോൾ ഇരുന്നുറങ്ങുന്നതും കണ്ടു എന്ന് ജയിൽ ജീവനക്കാർ പറയുന്നു. ആദ്യ രാത്രി ഏറെ അസ്വസ്ഥമായിരുന്നു. പുലർകാലെ എഴുന്നേറ്റ് കുളിച്ചു.
 
മറ്റ് തടവുകാർക്കൊപ്പം ഇരുത്തി പ്രഭാത ഭക്ഷണം നല്കി. അവർകൊപ്പം ഇരുത്തരുത് എന്ന് ചിന്ദംബരം കേണു പറഞ്ഞിട്ടും ജയിൽ അധികൃതർ സമ്മതിച്ചില്ല. ചിന്ദംബരത്തിനായി പ്രത്യേക പ്രാതലും കഴിക്കാൻ സൗകര്യവും കൊടുക്കരുത് എന്ന് മുകളിൽ നിന്നും കർശന ഉത്തരവുണ്ടായിരുന്നു. 
 
ആഭ്യന്തര മന്ത്രി അമിത് ഷായെ പണ്ട് അറസ്റ്റ് ചെയ്തപ്പോൾ ഇതുപോലെ ജയിലിൽ അടച്ച് സിമന്റ് തറയിൽ കിടത്തിയിരുന്നു ചിദംബരം. ഇപ്പോൾ ചരിത്രം ആവർത്തിക്കുന്നു. ചിദംബരം ഇന്നലെ തറിയിലാണ് കിടന്നുറങ്ങിയത്. കണ്ണടയും മരുന്നും കൈവശം വെക്കാന്‍ അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തന്നെ അനുവദിച്ചിരുന്നു. 
 
നിശ്ചിത സമയം ടെലിവിഷന്‍ കാണാന്‍ പറ്റും. പത്രവും ലഭിക്കും. പ്രായം പരിഗണിച്ച് തലയണയും പുതപ്പും നല്‍കിയിട്ടുണ്ട്. എന്നാലും കട്ടിൽ കൊടുക്കില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 21-നാണ് നാടകീയ നീക്കത്തിലൂടെ ചിദംബരത്തെ (73) ഡല്‍ഹിയിലെ വീട്ടില്‍നിന്ന് സി.ബി.ഐ. അറസ്റ്റുചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments