Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനറൽ ബിപിൻ റാവത്തിനും കല്യാൺ സിങ്ങിനും പത്മവിഭൂഷൻ, നാല് മലയാളികൾക്ക് പത്മശ്രീ

ജനറൽ ബിപിൻ റാവത്തിനും കല്യാൺ സിങ്ങിനും പത്മവിഭൂഷൻ, നാല് മലയാളികൾക്ക് പത്മശ്രീ
, ചൊവ്വ, 25 ജനുവരി 2022 (21:06 IST)
ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനറല്‍ ബിപിന്‍ റാവത്ത്,  രാധേശ്യാം ഖേംക, കല്യാണ്‍ സിങ്,  പ്രഭാ ആത്രെ എന്നിവർക്ക് ഈ വർഷത്തെ പത്മവിഭൂഷൻ പുരസ്‌കാരം ലഭിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവരടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.
 
കവി പി.നാരായണകുറുപ്പ്, കളരിയാശാൻ ശങ്കരനാരായണ മേനോന്‍ ചുണ്ടിയില്‍, വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്ന ശോശാമ്മ ഐപ്പ്, സാമൂഹിക പ്രവർത്തക കെ.വി.റാബിയ എന്നിവർക്ക് കേരളത്തിൽ നിന്ന് പത്മശ്രീ അവാർശ് ലഭിച്ചു.ഇന്ത്യയ്ക്കുവേണ്ടി ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടി ചരിത്രം സൃഷ്ടിച്ച് നീരജ് ചോപ്രയേയും രാജ്യം പത്മശ്രീ നൽകി ആദരിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ വികാരി പള്ളിമേടയില്‍ മരിച്ച നിലയില്‍