Select Your Language

Notifications

webdunia
webdunia
webdunia
webdunia

എം ടിക്ക് പത്മവിഭൂഷൺ, പി ആർ ശ്രീജേഷിനും ശോഭനയ്ക്കും ജോസ് ചാക്കോയ്ക്കും പത്മഭൂഷൻ, ഐഎം വിജയന് പത്മശ്രീ

Padma Awards

അഭിറാം മനോഹർ

, ഞായര്‍, 26 ജനുവരി 2025 (07:59 IST)
Padma Awards
2025ലെ പത്മാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അന്തരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുക്കാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷന്‍ പ്രഖ്യാപിച്ചു. ഹോക്കി താരം പി ആര്‍ ശ്രീജേഷിനും ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷന്‍. നടി ശോഭനയ്ക്ക് പത്മഭൂഷന്‍. ഫുട്‌ബോള്‍ താരം ഐഎം വിജയനും ഡോ കെ ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്‌കാരം ലഭിച്ചു.
 
ദുവ്വൂര്‍ നാഗേശ്വര്‍ റെഡ്ഡി, റിട്ട ജസ്റ്റിസ് ശ്രി ജഗദീഷ് സിങ് ഖെഹാര്‍, കുമുദിനി രജനീകാന്ത് ലഖിയ,ലക്ഷ്മി നാരായണ സുബ്രഹ്മണ്യം, മരണാനന്തര ബഹുമതിയായി ഒസാമു സുസുക്കി, ശാരദാ സിന്‍ഹ എന്നിവര്‍ക്കാണ് പത്മവിഭൂഷന്‍ ലഭിച്ചത്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിക്കും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മുരളി മനോഹറിനും മരണാനന്തര ബഹുമതിയായി പത്മഭൂഷന്‍ നല്‍കും. നടന്‍ നന്ദമൂരി ബാലകൃഷ്ണ, നടന്‍ അജിത്, പങ്കജ് പട്ടേല്‍,പങ്കജ് ഉദാസ് ഉള്‍പ്പടെ 19 പേര്‍ക്കാണ് പത്മഭൂഷണ്‍ പുരസ്‌കാരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ