Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പദ്മാവത്’ ഇന്ന് തീയറ്ററുകളില്‍; റിലീസ് തടഞ്ഞില്ലെങ്കിൽ ആത്മഹത്യയെന്ന് കർണിസേന വനിതകൾ - ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം

‘പദ്മാവത്’ ഇന്ന് തീയറ്ററുകളില്‍; റിലീസ് തടഞ്ഞില്ലെങ്കിൽ ആത്മഹത്യയെന്ന് കർണിസേന വനിതകൾ - ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം
ന്യൂഡല്‍ഹി , വ്യാഴം, 25 ജനുവരി 2018 (08:08 IST)
രാജ്യമൊട്ടാകെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ഇന്ന് റിലീസ് ചെയ്യും. ഉത്തരേന്ത്യയിലാകമാനം കനത്ത സുരക്ഷയാണ് റിലീസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ണിസേന ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 
 
സിനിമയുടെ റിലീസ് തടയരുതെന്ന സുപ്രീംകോടതിയുടെ വിധിയുണ്ടെങ്കിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സിനിമയ്ക്കെതിരെ വ്യാപക പ്രതിഷേധ പ്രകടനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അക്രമം തടയുന്നതിന് സര്‍ക്കാര്‍ തലത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.അതേസമയം കര്‍ണി സേനയിലെ 27 വനിതാ അംഗങ്ങള്‍ ആത്മാഹുതിക്ക് അനുവാദം ചോദിച്ച് രാഷ്ട്രപതിയ്ക്ക് കത്തു നല്‍കിയിരിക്കുകയാണ്.
 
മധ്യപ്രദേശില്‍ രത്‌ലാമില്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് മുന്‍പാകെയാണ് രാഷ്ട്രപതിക്കുള്ള കത്തുകള്‍ കൈമാറിയത്. ഒന്നുകില്‍ ജീവനൊടുക്കുന്നതിന് അനുമതിയോ അല്ലെങ്കില്‍ ‘പത്മാവത്’ സിനിമയുടെ റിലീസ് തടയുകയോ ചെയ്യണമെന്നാണ് അവരുടെ ആവശ്യം. റാണി പത്മാവതിയെ മോശമായാണ് സിനിമയില്‍ ചിത്രീകരിക്കുന്നതെന്ന് കര്‍ണിസേന വനിതാവിഭാഗം വൈസ് പ്രസിഡന്റ് മംഗള ദിയോറ പറയുന്നു. 
 
അതിനിടെ ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ സിനിമയ്ക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. ഹരിയാനയിലെ ഗുരുഗ്രാമില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. മള്‍ട്ടിപ്ലക്‌സുകളും നിരവധി വാഹനങ്ങളും തകര്‍ത്തു. നിരോധനാജ്ഞ ലംഘിച്ചെത്തിയ കര്‍ണിസേന പ്രവര്‍ത്തകര്‍ പ്രധാന പാതകളിലെ ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു