Webdunia - Bharat's app for daily news and videos

Install App

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

. ആക്രമണം നടത്തിയ ഭീകരർക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എൻഐഎ പറയുന്നു.

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (14:45 IST)
ന്യൂഡൽഹി: ജമ്മു കശ്മിരീലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. പഹൽഗാം സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയത്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) യാണ് ഇക്കാര്യം അറിയിച്ചത്. പഹൽഗാമിലെ ബട്‌കോട്ടിൽ നിന്നുള്ള പർവൈസ് അഹമ്മദ് ജോത്തർ, പഹൽഗാം ഹിൽ പാർക്ക് മേഖലയിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തർ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയ ഭീകരർക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എൻഐഎ പറയുന്നു.
 
ആക്രമണം നടത്തിയ ഭീകരരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അക്രമികൾ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാൻ പൗരന്മാരാണെന്നും സ്ഥിരീകരിച്ചതായി എൻഐഎ വ്യക്തമാക്കുന്നു. പിടിയിലായ പഹൽഗാം സ്വദേശികൾ പഹൽഗാമിൽ ആക്രമണം നടക്കുന്നതിന് മുൻ ഭീകരർക്ക് താമസ സൗകര്യവും, യാത്രാ സൗകര്യവും ഒരുക്കി നൽകിയിരുന്നു. ഇവരിൽ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണ ഏജൻസി അറിയിക്കുന്നു.
 
ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിന് സമീപമുള്ള ബൈസരണിൽ 2025 ഏപ്രിൽ 22-നായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ആയുധധാരികളായ അഞ്ച് പേർ ടൂറിസ്റ്റുകളെയടക്കമുള്ളവർക്ക് നേരെ യന്ത്രത്തോക്കുകൾ ഉൾപ്പെടെ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ 26 പേർ കൊല്ലപ്പെടുകയും ഇരുപതിൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ മഴ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍; ഏതൊക്കെ ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

3 മിനിറ്റ് നേരം വൈകി, കൊച്ചിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടെന്ന് പരാതി

വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

അടുത്ത ലേഖനം
Show comments