Select Your Language

Notifications

webdunia
webdunia
webdunia
webdunia

Operation Sindoor: ഇന്ത്യ ആക്രമണത്തിനായി ഉപയോഗിച്ചത് സ്കാല്പ് മിസൈലുകൾ, തൊടുക്കാനായി റഫാൽ യുദ്ധവിമാനങ്ങൾ

Rafale War aircrafts

അഭിറാം മനോഹർ

, ബുധന്‍, 7 മെയ് 2025 (09:46 IST)
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയിട്ടുള്ള ഇന്ത്യയുടെ ആക്രമണത്തിനായി ഉപയോഗിച്ചത് സ്‌കാല്പ് മിസലുകള്‍. 9 ഇടങ്ങളില്‍ നടത്തിയ ആക്രമണത്തിനായി സ്‌കാല്പ് മിസലുകളും ഹാമര്‍ ബോംബുകളുമാണ് ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്. കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായാണ് ആക്രമണത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന.
 
 റഫാല്‍ യുദ്ധവിമാനങ്ങളില്‍ നിന്നും തൊടുത്ത ക്രൂയ്‌സ് മിസലുകളാണ് പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടം മാത്രമാണിതെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മറുപടിയായി അതിര്‍ത്തിയില്‍ പാക് വെടിവെയ്പ്പ് ശക്തമാക്കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ നടക്കുന്ന ഷെല്ലാക്രമണത്തില്‍ കശ്മീര്‍ അതിര്‍ത്തിയിലെ പ്രദേശവാസികളായ 3 പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. ഇതിന് ശക്തമായ മറുപടി നല്‍കുമെന്നും സൈന്യം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ അതിർത്തിയിൽ പാക് ഷെല്ലാക്രമണം, 3 പേർ കൊല്ലപ്പെട്ടു, തിരിച്ചടിച്ച് ഇന്ത്യയും