Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഇതാദ്യം; കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി

സ്വകാര്യ മേഖലയ്ക്കും ഇത് ബാധകമാണ്.

First in the country

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 10 ഒക്‌ടോബര്‍ 2025 (09:16 IST)
കര്‍ണാടകയില്‍ ജോലിചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്വകാര്യ മേഖലയ്ക്കും ഇത് ബാധകമാണ്. മാസത്തില്‍ ശമ്പളത്തോടുകൂടിയുള്ള ഒരു അവധി വനിതാ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കുന്ന മെന്‍സ്ട്രുവല്‍ പോളിസി 2025 നടപ്പാക്കാനായി മന്ത്രി സഭ അംഗീകാരം നല്‍കി.
 
ബീഹാറിനും ഒഡീഷയ്ക്കും ശേഷം ഇത്തരം അവധി നല്‍കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് കര്‍ണാടക. എന്നാല്‍ ഈ രണ്ടു സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് മാത്രമായിരുന്നു അവധി ബാധകമാക്കിയിരുന്നത്. അതേസമയം കര്‍ണാടകയില്‍ സ്വകാര്യ മേഖലയില്‍ കൂടി നിയമം ബാധകമാക്കിയിരിക്കുകയാണ്. രാജ്യത്തെ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവ അവധി സര്‍വമേഖലയിലും യാഥാര്‍ഥ്യമാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണം