പാക് സൈന്യം ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യില്ല; ഇന്ത്യന്‍ സൈനികന്റെ തലയറുത്തിട്ടില്ല; പാക് സൈന്യം വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന സത്യം
തങ്ങള്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യില്ലെന്ന് പാകിസ്ഥാന്‍
കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്റെ തലയറുത്തിട്ടില്ലെന്ന് പാകിസ്ഥാന്‍. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഇത്തരം വാര്‍ത്തകള്‍ നല്കുന്നതിലൂടെ പാകിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത് ലക്‌ഷ്യം വെയ്ക്കുന്നത്.
പാകിസ്ഥാന്‍ സൈന്യം ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും ട്വിറ്ററില്‍ വിദേശകാര്യവക്താവ് വ്യക്തമാക്കി. ചൊവ്വാഴ്ച നിയന്ത്രണരേഖയ്ക്കു സമീപം മാച്ചില്‍ സെക്‌ടരില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാളുടെ തല അറുത്ത നിലയില്‍ ആയിരുന്നു. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ തലയറുക്കുന്നത് ഇത് ഒരു മാസത്തിനിടെ രണ്ടാം തവണയാണ്.
രാജസ്ഥാനിലെ ഖിര്‍ ജംഖാസില്‍ നിന്നുള്ള പ്രഭു സിങ് എന്ന സൈനികന്റെ മൃതദേഹമാണ് പാകിസ്ഥാന്‍ തലയറുത്ത് വികൃതമാക്കിയത്. പ്രഭു സിങിന് 25 വയസ്സ് ആയിരുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് പാകിസ്ഥാന്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹത്തിന്റെ തലയറുക്കുന്നത്.