പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
കുറ്റപത്രത്തില്‍ ലക്ഷ്‌കര്‍ ത്വയിബ, ടിആര്‍എഫ് അടക്കമുള്ള സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തു.
Publish Date: Tue, 16 Dec 2025 (08:37 IST)
Updated Date: Tue, 16 Dec 2025 (08:40 IST)
പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന എന്ന് എന്‍ഐഎ പറയുന്നു. കുറ്റപത്രം ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ ലക്ഷ്‌കര്‍ ത്വയിബ, ടിആര്‍എഫ് അടക്കമുള്ള സംഘടനകളെയും ആറ് പേരെയും പ്രതിചേര്‍ത്തു.
1597 പേജുകളാണ് കുറ്റപത്രത്തിലുള്ളത്. ആക്രമണം നടത്തിയ 3 ഭീകരരെ സൈന്യം നേരത്തെ വധിച്ചിരുന്നു. അതേസമയം കേസില്‍ അന്വേഷണം തുടരുകയാണെന്നും ഏജന്‍സി വ്യക്തമാക്കി. ഭീകരാക്രമണം നടന്ന ഏഴുമാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസില്‍ രണ്ടായിരത്തോളം പേരെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു.