2027ലെ സെന്‍സസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവില്‍ സെന്‍സസ് നടത്താനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 2027 മാര്‍ച്ച് ഒന്ന് ആയിരിക്കും സെന്‍സസിന്റെ റഫറന്‍സ് തീയതി. ഇതിനായി വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലില്‍ തുടങ്ങും. ജനസംഖ്യ കണക്കെടുപ്പ് 2027ല്‍ നടക്കും. ഒന്നിനും അഞ്ചിനും ഇടയില്‍ ഇതിന്റെ പരിശോധന നടക്കും. ഈ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്തും.
ഇത്തവണ ആദ്യമായി ഡിജിറ്റലായാകും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. മൊബൈല്‍ ആപ്പുകളില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് പ്രാദേശിക ഭാഷകളിലും ഉള്‍പ്പെടുത്തും. സ്വയം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യമൊരുക്കും. 30 ലക്ഷം പേരെ സെന്‍സസ് നടപടികള്‍ക്കായി വിനിയോഗിക്കും. വയസ്, ലിംഗം, വിദ്യാഭ്യാസം, മതം,ജാതി, മാതൃഭാഷ,ഭിന്നശേഷിക്കാരുടെ കണക്ക് എന്നിവ രേഖപ്പെടുത്തും.