Webdunia - Bharat's app for daily news and videos

Install App

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടിയെന്നോണമായിരുന്നു പാകിസ്ഥാൻ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ വ്യോമപാതയടച്ചത്.

നിഹാരിക കെ.എസ്
ശനി, 9 ഓഗസ്റ്റ് 2025 (18:09 IST)
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ വ്യോമപാതയടച്ച പാകിസ്ഥാന് നഷ്ടമായത് കോടികള്‍. ഏപ്രില്‍ 24 മുതല്‍ ജൂണ്‍ 20 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 400 കോടിയിലേറെ പാകിസ്ഥാന്‍ രൂപയുടെ നഷ്ടമായി.
 
വെള്ളിയാഴ്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം ദേശീയ അസംബ്ലിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. ഓപ്പറേഷന്‍ സിന്ദൂറില്‍ തിരിച്ചടിയെന്നോണമായിരുന്നു പാകിസ്ഥാൻ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ വ്യോമപാതയടച്ചത്. രണ്ടുമാസത്തെ വ്യോമപാത അടച്ചിടല്‍ പാകിസ്താന് വരുത്തിവച്ചിരിക്കുന്നത് 4.10 ബില്യണ്‍ അഥവാ 14.3 മില്യണിന്റെ നഷ്ടമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 
 
ഏപ്രില്‍ 22-ന് പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകള്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ നശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാക് വ്യോമാതിര്‍ത്തി അടച്ചത്. അതിര്‍ത്തി കടന്നുള്ള വ്യോമയാനത്തെ തടസ്സപ്പെടുത്തിയ താല്‍ക്കാലിക വ്യോമാതിര്‍ത്തി നിരോധനം പ്രതിദിനം 100 മുതല്‍ 150 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെടി നിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണം: നെതന്യാഹു

സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പരാതി

'മുതലും മുതലിന്റെ ഇരട്ടിപ്പലിശയും തിരിച്ചടച്ചു'; ഭീഷണിയെ തുടർന്ന് വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

Rain Alert: ന്യൂനമർദ്ദം: അടുത്ത നാലുദിവസം കൂടി മഴ, ജാഗ്രത

അടുത്ത ലേഖനം
Show comments