പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ ഇന്ത്യൻ വ്യോമാർതിർത്തി ലംഘിക്കാന്‍ പാകിസ്ഥാന്റെ ശ്രമം. ജമ്മു കശ്‌മീരിലെ രജൗറി ജില്ലയിൽ നൗഷേറ സെക്ടറിന്റെ പരിധിയിലേക്കാണ് പാകിസ്ഥാന്റെ രണ്ട് എഫ് 16 വിമാനങ്ങള്‍ കടന്നു കയറാന്‍ നീക്കം നടത്തിയത്.
ഇന്ത്യൻ വ്യോമസേന തിരിച്ചടിച്ചതോടെ ഇവർ അതിർത്തി കടന്ന് തിരികെ പറന്നു. വ്യോമാതിർത്തിയിൽ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക് വിമാനത്തെ തുരത്തിയത്.
പാക് വിമാനങ്ങളെ തുരുത്തിയെന്ന് ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കി. വ്യോമാർതിർത്തി ലംഘിക്കാന്‍ ശ്രമിച്ച പാക് വിമാനങ്ങള്‍ ബോംബ് വർഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, പാക് വിമാനം സൈന്യം വെടിവെച്ചിട്ടതായും സൂചനകളുണ്ട്.
മൂന്ന് പാക് ജറ്റുകളാണ് എത്തിയത്. എഫ്16 വിമാനമാണ് അതിർത്തി കടന്നെത്തിയത്. ബോംബ് വർഷിച്ചതായും റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്‌മീരില്‍ ഇന്ത്യയുടെ ഒരു ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു. ജമ്മുകശ്മീർ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കശ്‌മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ വിമാന സർവീസുകൾ റദ്ദാക്കി.
ചൊവ്വാഴ്ച വൈകിട്ടു മുതല്‍ അതിര്‍ത്തിയില്‍ പാക് സേന ഷെല്ലാക്രമണം നടത്തുന്നുണ്ട്. ഇതില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയായി അഞ്ച് പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. ഒട്ടേറെ പാക് സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റവും പാക് ഭീകരര്‍ ശക്തമാക്കിയിട്ടുണ്ട്.