Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനിയും ചെയ്തില്ലേ? പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്ന്

ഇനിയും ചെയ്തില്ലേ? പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി ഇന്ന്
, വെള്ളി, 30 ജൂണ്‍ 2023 (10:05 IST)
ആയിരം രൂപ പിഴയോടു കൂടി പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നു തീരും. തിയതി നീട്ടുന്നതായി ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും. ഇങ്ങനെ വന്നാല്‍ ആദായനികുതി നിയമം അനുസരിച്ച് നിയമ നടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി അടയ്ക്കാന്‍ സാധിക്കില്ല. 
 
പാന്‍ അസാധുവായാല്‍ 30 ദിവസത്തിനകം 1000 രൂപ നല്‍കി ആധാറുമായി ബന്ധിപ്പിച്ച് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം. വിദേശ ഇന്ത്യക്കാരും 80 വയസ്സിനു മുകളിലുള്ളവരും ഇതു ബന്ധിപ്പിക്കേണ്ടതില്ല. 
 
http://www.incometax.gov.in എന്ന വെബ് സൈറ്റില്‍ Link Aadhaar ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാണ് ബന്ധിപ്പിക്കേണ്ടത്. ഇരു രേഖകളിലേയും വിവരങ്ങള്‍ ഒരുപോലെ ആയിരിക്കണം. വിവരങ്ങള്‍ തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ പാന്‍ കാര്‍ഡ് സേവാ കേന്ദ്രങ്ങളില്‍ പോയി ബയോമെട്രിക് ഒതന്റിക്കേഷന്‍ വഴി നടപടികള്‍ പൂര്‍ത്തിയാക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം പിഴ, അല്ലെങ്കിൽ തടവ്: കരട് നിയമഭേദഗതിയായി