Select Your Language

Notifications

webdunia
webdunia
webdunia
webdunia

22കാരിയെ 40പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു; പീഡനം നീണ്ടു നിന്നത് നാലു ദിവസം - രണ്ടു പേര്‍ അറസ്‌റ്റില്‍

22കാരിയെ 40പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തു; പീഡനം നീണ്ടു നിന്നത് നാലു ദിവസം - രണ്ടു പേര്‍ അറസ്‌റ്റില്‍

gang rape case
പഞ്ച്കുല , വെള്ളി, 20 ജൂലൈ 2018 (14:41 IST)
22കാരിയെ 40പേര്‍ ചേര്‍ന്ന് നാലു ദിവസം തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്‌തു. ഹരിയാനയിലെ പഞ്ച്കുലയിലെ ഒരു സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വെച്ചാണ് പീഡനം നടന്നത്. യുവതിയുടെ പരാതിയില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്‌ചയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പഞ്ച്കുലയിലെ  മോര്‍ണിയില്‍ ഒറ്റപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അതിഥി മന്ദിരത്തില്‍ വെച്ചാണ് യുവതിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത്.

ബന്ദിയാക്കിവെച്ചാണ് യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇവിടെ നിന്നും ഇവര്‍ രക്ഷപ്പെടുകയും വിവരം ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.

വൈദ്യപരിശോധനയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അതിഥി മന്ദിരത്തിന്റെ നടത്തിപ്പുകാര്‍ക്കെതിരെയും കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാട്സാപ്പിൽ ഫോർവേർഡ് മെസേജുകൾക്ക് നിയന്ത്രണം