Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരീസ് ഒളിംപിക്‌സ്: വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടി

manu

സിആര്‍ രവിചന്ദ്രന്‍

, ശനി, 27 ജൂലൈ 2024 (19:23 IST)
manu
പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടി. നാളെ ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 3.30നാണ് മെഡല്‍ പോരാട്ടം. യോഗ്യതാ റൗണ്ടില്‍ 580 പോയന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുന്‍ ലോക ഒന്നാം നമ്ബര്‍ താരം കൂടിയായ മനു ഭാക്കറുടെ മുന്നേറ്റം. ഇതോടെ ഒളിംപിക്‌സ് 10മീറ്റര്‍ പിസ്റ്റള്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും മനു ഭാക്കര്‍ സ്വന്തമാക്കി. 
 
അതേസമയം, മനുവിനൊപ്പം മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം റിഥം സങ്വാന് ഫൈനല്‍ യോഗ്യത നേടാനായില്ല. 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംജി റോഡില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ വാഹനാപകടം; പോലീസ് കേസെടുത്തു