Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതില്‍ കൂടുതല്‍ പേരും ഈ സംസ്ഥാനങ്ങളില്‍ നിന്ന്

പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതില്‍ കൂടുതല്‍ പേരും ഈ സംസ്ഥാനങ്ങളില്‍ നിന്ന്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 23 ജൂലൈ 2024 (10:42 IST)
രാജ്യത്ത് നിന്ന് പാരീസ് ഒളിംപിക്സില്‍ പങ്കെടുക്കുന്നതില്‍ കൂടുതല്‍ പേരും ഉത്തരേന്ത്യക്കാരാണ്. ഈ താരങ്ങളില്‍ കൂടുതലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സ്പോര്‍ട്സിലും അത്ലറ്റിക്സിലുമായി ആകെ 117 ഭാരതീയരാണ് പാരീസില്‍ മത്സരിക്കുക. ഹരിയാനയില്‍ നിന്ന് 24 താരങ്ങളും പഞ്ചാബില്‍ നിന്ന് 10 താരങ്ങളും പങ്കെടുക്കുന്നുണ്ട്. ഗുസ്തി, ഷൂട്ടിങ്, ബോക്സിങ് ഇനങ്ങളിലാണ് കുടുതലും ഉത്തരേന്ത്യന്‍ താരങ്ങള്‍.
 
42 താരങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. പഞ്ചാബില്‍ നിന്നുള്ള താരങ്ങളില്‍ കൂടുതല്‍ പേരും ഭാരത ഹോക്കി ടീമിലാണ്. അത്ലറ്റിക്സില്‍ 29 താരങ്ങളാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ അത്ലറ്റിക്സ് താരങ്ങള്‍ പങ്കെടുക്കുന്നത് തമിഴ് നാട്ടില്‍ നിന്നാണ്. ആറുപേരാണുള്ളത്. കേരളത്തില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും നാല് വീതം താരങ്ങള്‍ അത്ലറ്റിക്സിന്റെ ഭാഗമാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍മ്മല സീതാരാമന്റേത് ഏഴാമത്തെ തുടര്‍ ബജറ്റ്; തത്സമയം കാണാന്‍ കഴിയുന്നത് ഈ ചാനലുകളില്‍