Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മംഗളൂരുവില്‍ അക്രമം നടത്തിയത് മലയാളികള്‍’ ; വിദ്വേഷ പ്രചരണവുമായി കർണാടക ആഭ്യന്തര‌മന്ത്രി

മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Kerala

തുമ്പി ഏബ്രഹാം

, വെള്ളി, 20 ഡിസം‌ബര്‍ 2019 (11:07 IST)
കേരളത്തില്‍ നിന്നെത്തിയവരാണ് മംഗളൂരുവില്‍ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന വിദ്വേഷ പ്രചരണവുമായി കര്‍ണാടക ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മയ്യ. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളികള്‍ മംഗളൂരുവില്‍ ഒരു പൊലീസ് സ്റ്റേഷന്‍ കത്തിക്കാന്‍ ശ്രമിച്ചെന്ന് മന്ത്രി ആരോപിച്ചു. ഇവര്‍ വ്യാപകമായി പൊതുമുതല്‍ നശിപ്പിച്ചെന്നും കുറ്റപ്പെടുത്തി. ഇതോടെയാണ് അക്രമം നിയന്ത്രിക്കാന്‍ പൊലീസിനെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം.
 
രണ്ടുപേരെ വെടിവെച്ച് കൊന്ന നടപടിയെ ന്യായീകരിച്ച് രംഗത്തെത്തുകയായിരുന്നു ബസവരാജ് ബൊമ്മയ്യ. അക്രമം അഴിച്ചുവിട്ടത് മലയാളികളാണെന്ന് മുദ്രകുത്താനുമാണ് നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേദന സഹിക്കാനായില്ല, വെളുത്തുള്ളിയുടെ അല്ലി ചെവിയിൽ തിരുകികയറ്റി യുവാവ്; പിന്നീട് സംഭവിച്ചത്!