സംസ്ഥാനത്ത് ജാഗ്രതാ നിർദേശം; കാസർകോട് കെഎസ്ആർടിസി ബസുകൾ തടഞ്ഞു
കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് ഉള്ള കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
Publish Date: Fri, 20 Dec 2019 (07:59 IST)
Updated Date: Fri, 20 Dec 2019 (08:07 IST)
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കര്‍ണ്ണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം. കേരളത്തില്‍ നിന്നും മംഗളൂരുവിലേക്ക് ഉള്ള കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
അതേസമയം വെടിവെപ്പില്‍ പ്രതിഷേധിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകളും ട്രെയിനുകളും തടഞ്ഞു. കോഴിക്കോട് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കോലം കത്തിച്ചു.
കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ പൊലീസിന് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥരെ സജ്ജമാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.