Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് പ്രോട്ടോക്കോൾ പരിഷ്‌കാരം: ലക്ഷദ്വീപ് നിവാസികളുടെ ഹർജി തള്ളി

കൊവിഡ് പ്രോട്ടോക്കോൾ പരിഷ്‌കാരം: ലക്ഷദ്വീപ് നിവാസികളുടെ ഹർജി തള്ളി
, വെള്ളി, 28 മെയ് 2021 (13:09 IST)
ലക്ഷദ്വീപിലെ കൊവിഡ് പ്രോട്ടോക്കോൾ പരിഷ്‌കരണങ്ങൾ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. പതിനാല് ദിവസത്തെ നിരീക്ഷണത്തിന് ശേഷം മാത്രമേ ദ്വീപിലേക്ക് വരാവു എന്ന വ്യവസ്ഥ എടുത്തുകളഞ്ഞതിന് എതിരെ ദ്വീപ് നിവാസികൾ നൽകിയ ഹർജിയാണ് തള്ളിയത്.
 
അഡ്മിനിസ്ട്രേറ്ററുടെ ഈ പരിഷ്കാരം  രോഗവ്യാപനം വർധിപ്പിച്ചെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. എന്നാൽ ഈ വാദത്തിൽ കഴമ്പില്ലെന്ന് ചൂണ്ടികാട്ടി ഡിവിഷൻ ബെഞ്ച് ഹർജികൾ തള്ളുകയായിരുന്നു. നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ചും ഹർജി തളളിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് ലക്ഷദ്വീപില്‍ കൊവിഡ് പ്രോട്ടോക്കോൾ പുതുക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്മാർട്ട് കൃഷി ഭവനുകൾ, കെ ഫോൺ നടപ്പിലാക്കും, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് 2450 കോടി: പിണറായി 2.0 നയപ്രഖ്യാപനം