Select Your Language

Notifications

webdunia
webdunia
webdunia
webdunia

എണ്ണ കമ്പനികള്‍ കനിഞ്ഞു; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു

ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്

എണ്ണ കമ്പനികള്‍ കനിഞ്ഞു; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു
ന്യൂഡൽഹി , വെള്ളി, 15 ജൂലൈ 2016 (21:20 IST)
പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിന് 2.25 രൂപയും ഡീസലിന് 42 പൈസയുമാണു കുറച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. എണ്ണക്കമ്പനികള്‍ ഇന്നു ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനമുണ്ടായിരിക്കുന്നത്.

അന്താരാഷ്‌ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞ സാഹചര്യത്തിലാണ് രാജ്യത്ത് എണ്ണ വില കുറയ്‌ക്കാന്‍ തീരുമാനമുണ്ടായത്.  

ബുധനാഴ്‌ച പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില മാസം തോറും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ലിറ്ററിന് പ്രതിമാസം 25 പൈസ വീതം വർദ്ധിപ്പിക്കുന്നതിനാണ് കമ്പനികൾക്ക് പെട്രോളിയം മന്ത്രാലയം അനുമതി നല്‍കിയത്. 2017 ഏപ്രില്‍ വരെയാണ് അനുമതി. ഇതു സംബന്ധിച്ച വിജ്‌ഞാപനം പുറത്തിറക്കിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെക്കാമിന്റെ ഭാര്യ വിക്‍ടോറിയ സ്വവര്‍ഗാനുരാഗിയോ ? - ചിത്രങ്ങളും വാര്‍ത്തകളും ചൂടു പിടിക്കുന്നു