വൈകാതെ നൂറിലെത്തും; പെട്രോള്‍ വില 80 രൂപ തൊട്ടു - ഞെട്ടലോടെ ജനം
വൈകാതെ നൂറിലെത്തും; പെട്രോള്‍ വില 80 രൂപ തൊട്ടു - ഞെട്ടലോടെ ജനം
രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് കുതിപ്പിലേക്ക്. പെട്രോള്‍ വില 2014ന് ശേഷം ആദ്യമായി 80 രൂപ തൊട്ടതോടെയാണ് ഇന്ധന വിലയില്‍ വര്‍ദ്ധനയുണ്ടായത്.
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വര്‍ദ്ധനയുണ്ടായതോടെയാണ് പെട്രോള്‍ വിലയിലും വര്‍ദ്ധനയുണ്ടായത്. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80.10 രൂപയും ഡീസലിന് 67.10 മായി. ഡല്‍ഹിയില്‍ പെട്രോളിന് വില 72.23 രൂപയാണ്.
വിലയിലെ ഈ വര്‍ദ്ധന തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പെട്രോള്‍ ലീറ്ററിനു100 രൂപ കടക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡീസല്‍, പെട്രോള്‍ വിലകള്‍ തമ്മിലെ അന്തരം 10 രൂപയില്‍ താഴെയായത് കനത്ത തിരിച്ചടിയായി.
കേരളത്തില്‍ പെട്രോളിന് 74 രൂപ പിന്നിട്ടു. വില കുത്തനേ കൂടുമ്പോഴും നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പരം പഴിചാരി മുന്നേറുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 70 ഡോളറിനടുത്താണ്.