Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുടിൻ സംസാരിച്ച് മയക്കും, ബോംബിട്ട് കൊല്ലും: യുക്രെയ്ൻ കൂടുതൽ ആയുധങ്ങൾ നൽകുമെന്ന് ട്രംപ്

USA,Ukraine-russia war, US weapons, Donald trump, Putin- Trump,അമേരിക്ക, ഉക്രെയ്ൻ- റഷ്യ, ഡൊണാൾഡ് ട്രംപ്, ട്രംപ്- പുടിൻ

അഭിറാം മനോഹർ

, തിങ്കള്‍, 14 ജൂലൈ 2025 (12:57 IST)
Trump- Putin
യുക്രെയ്‌നിന്റെ മുകളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുടിന്‍ വളരെ നന്നായി സംസാരിക്കുന്ന ആളാണെന്നും എന്നാല്‍ തൊട്ട് പിന്നാലെ അയാള്‍ ബോംബിട്ട് കൊല്ലുമെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനമായ പാട്രിയോട്ട് യുക്രെയ്‌ന് നല്‍കുമെന്നും ട്രംപ് അറിയിച്ചു.
 
3 വര്‍ഷമായി തുറ്റരുന്ന റഷ്യ- യുക്രെയ്ന്‍ സംഗഹൃഷത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്കന്‍ ശ്രമമുണ്ടായെങ്കിലും വിജയമായിരുന്നില്ല. അടുത്തിടെ യുക്രെയ്‌ന് മുകളിലുള്ള ആക്രമണം റഷ്യ കടുപ്പിച്ചിരുന്നു. ഇതോടെയാണ് യുക്രെയ്‌ന് ആയുധം നല്‍കുന്നതുമായി ബന്ധപ്പെട്ട അമേരിക്കയുടെ നിര്‍ണായകമായ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ന്യൂ ജേഴ്‌സിയില്‍ ഫിഫ ക്ലബ് ലോകകപ്പ് ഫൈനല്‍ മത്സരം കണ്ട് മടങ്ങുമ്പോഴാണ് ട്രംപ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണം, 6 ജില്ലകൾക്ക് ജാഗ്രതാനിർദേശം